വളാഞ്ചേരി| 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിൽ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ' വില്‍പ്പനക്കാരാണ് പിടിയിലായത്.
വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഒരാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി ഒരാള്‍ പിടിയിലായത്..
പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30)മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്.ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്.
അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്..
വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐ അബ്‌ദുൾ അസിസ്, scpo പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈ എസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Valanchery police arrested a wholesaler with drugs worth Rs 30 lakh
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !