ദുബായ്: യുനൈറ്റഡ് പി ആർ ഓ അസോസിയേഷനും ജെ ബി എസ് ഗവണ്മെന്റ് ട്രാൻസാക്ഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണനിലാവ് 2022, ഓണാഘോഷം ശിങ്കാരി മേളവും മറ്റു വിവിധ കലാപരിപാടികളുമായി ദുബായ്
അൽ കിസൈസ് ജെ ബി എസ് സെന്ററിൽ വെച്ചു അരങ്ങേറി. പ്രസിഡന്റ് സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജനറൽ സെക്രട്ടറി അജിത് ഇബ്രാഹിം സ്വാഗതം പറഞ്ഞു,
എം കെ മുനീർ എം എൽ എ മുഖ്യാതിഥിയായ ചടങ്ങിൽ പ്രശസ്ത സിനിമാ താരം ഷംന കാസിം ജെ ബി എസ് ഗ്രൂപ്പ് സി ഇ ഓ മുഹമ്മദ് ഷാനിദ്, ട്രഷറർ മുഹ്സിൻ കാലിക്കറ്റ്, വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ പൂക്കാട്, ഓർഗനൈസിങ് സെക്രട്ടറി മുജീബ് മാപ്പാട്ടുകര, ജോയിന്റ് സെക്രട്ടറി ബഷീർ സെയ്ദ്, ജോയിന്റ് ട്രഷറാർമാരായ അബ്ദുൽ ഗഫൂർ, ഫസൽ കിൽട്ടൻ എന്നിവർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
മെമ്പർമാർക്കുള്ള ആയിരത്തോളം പാർസലാക്കിയ സദ്യ സെന്ററിൽ വെച്ചു വിതരണം ചെയ്തു കൂടാതെ ജെ ബി എസ് സെന്ററിൽ വിളമ്പിയ സദ്യയിലും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
നറുക്കെടുപ്പിൽ വിജയികളായ യാസിർ, നന്ദു കൃഷ്ണൻ,സുഹൈർ എന്നിവർക്കുള്ള സമ്മാനം ചടങ്ങിൽ ഷംന കാസിം വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: United PR Association organized Onanilaw 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !