![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: മെഡിക്കൽ പി ജി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടി ഇന്നു തുടങ്ങും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി www.mcc.nic.in വെബ്സൈറ്റിലൂടെ നടത്തുന്ന ഓൺലൈൻ കൗൺസലിങ്ങിന് രജിസ്ട്രേഷനും ഫീസടക്കലും ഈ മാസം 23 വരെ നടത്താം. 20 മുതൽ 25 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ് എന്നിവ അനുവദിക്കും. 28ന് ആദ്യ അലോട്ട്മെന്‍റ്.
അലോട്ട്മെന്‍റ് ലഭിച്ചവർ 29 മുതൽ ഒക്ടോബർ നാലുവരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. ഒക്ടോബർ 10 മുതൽ 14 വരെ രണ്ടാംഘട്ട അലോട്ട്മെന്‍റ് രജിസ്ട്രേഷൻ നടക്കും. 11 മുതൽ 14 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ്. 19ന് അലോട്ട്മെന്‍റ്. 20 മുതൽ 26 വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. 31 മുതൽ നവംബർ നാലുവരെ മോപ്അപ് റൗണ്ട് രജിസ്ട്രേഷൻ. നവംബർ ഒന്നുമുതൽ അഞ്ച് വരെ ചോയ്സ് ലോക്കിങ്/ഫില്ലിങ്. ഒമ്പതിന് അലോട്ട്മെന്‍റ്.പത്ത് മുതൽ 14 വരെ റിപ്പോർട്ട് ചെയ്യാം.
മോപ്അപിന് ശേഷം ഒഴിവുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെന്‍റ് നടത്തുന്നതാണ്. മോപ്അപ് റൗണ്ടിലെ ചോയ്സ് ഫില്ലിങ് അടിസ്ഥാനപ്പെടുത്തി 17ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. സർക്കാർ മെഡിക്കൽ കോളജുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾക്ക് പുറമെ കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ, എ.എഫ്.എം.എസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്ട്മെന്‍റ് നടത്തും.
Content Highlights: Medical PG All India Quota: Admission Process Begins Today; Registration till 23
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !