![]() |
പ്രതീകാത്മക ചിത്രം |
തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള സ്‌കൂള്‍തല ഒഴിവുകള്‍ സ്‌കൂള്‍/ കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് ഇന്നുമുതല്‍ അപേക്ഷിക്കാം. സ്‌കൂള്‍ തല ഒഴിവുകള്‍ ഇന്ന് രാവിലെ രാവിലെ പ്രസിദ്ധീകരിക്കും.
ഏകജാലക സംവിധാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് അപേക്ഷിക്കാം.
കാന്‍ഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷകര്‍ക്കു തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
Content Highlights: Plus One Admission: School/Combination Transfer can apply from today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !