ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകള്‍ ഈ മാസം 19 മുതല്‍ ലഭ്യമാവും.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതല്‍ ആരംഭിക്കുക. പേടിഎം ഇന്‍സൈഡറില്‍ ടിക്കറ്റുകള്‍ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്ബര ആരംഭിക്കുക. പരമ്ബരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും. അതേസമയം, തിരുവനന്തപുരം സ്വദേശിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയില്ല.
ഈ പരമ്ബരയ്ക്കുള്ള ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. രോഹിത് ശര്‍മ്മയാണ് ടി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. കെ എല്‍ രാഹുല്‍ ആണ് വൈസ് ക്യാപ്റ്റന്‍.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കൊഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, വൈ. ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ബി. കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
Content Highlights: Thiruvananthapuram T-20; Tickets on sale from 19
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !