ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി അറിയിച്ചു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തി. എന്നാല്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല.
2019 ജൂണിലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി രംഗത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ട് മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കി. സംഭവം വലിയ വാര്‍ത്തയായതോടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് രംഗത്തെത്തി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയെയും സമീപിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയും നടത്തി. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായത് ഇരുവരും ഹൈക്കോടതിയെ അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: 80 lakhs paid; Settlement in molestation case against Binoy Kodiyeri
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !