ദക്ഷിണാഫ്രിക്കയ്ക്കെരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് വിജയം. പതിനേഴാമത്തെ ഓവറിലാണ് ഇന്ത്യന്‍ ജയം. 56 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെയും 33 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് കൂട്ടുകെട്ടാണ് ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ വിജയത്തിലേക്ക് കരകയറ്റിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒമ്പത് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ നായകന്‍ രോഹിത് ശര്‍മ്മയെ(0) നഷ്ടമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ രന്നെ താരം പുറത്തായി റബാദയുടെ പന്തില്‍ കീപ്പര്‍ ഡികോക്കിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങിയത് മൂന്നാം ഓവറിലായിരുന്നു. തൊട്ട് പിന്നാലെ ഒമ്പത് പന്തില്‍ നിന്ന് 3 റണ്‍സ് നേടിയ കോഹ്ലിയും പുറത്തായി നോര്‍ജെക്കായിരുന്നു വിക്കറ്റ്. 6.1 ഓവറില്‍ 17 ന് രണ്ട് എന്ന നിലയിലായിരുന്ന ഇന്ത്യയെ സൂര്യകുമാറും രാഹുലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇന്നിങ്സ് തുടക്കത്തിലെ ദക്ഷിണാഫ്രിക്ക ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഇന്നിങ്സിന്റെ ആദ്യ ഓവറില്‍ തന്നെ തെംബ ബവൂമ(0) യെ പുറത്താക്കി ദീപക് ചഹര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. രണ്ടാമത്തെ ഓവറില്‍ അര്‍ഷദീപ് സിങ് ഡിക്കോക്ക്(1)നെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി. ഇതേ ഓവറില്‍ അവസാനത്തെ രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷദീപ് സിങ് എതിരാളികളെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു. റിലീ റൂസോ(0),ഡേവിഡ് മില്ലര്‍(0) എന്നിവരണ് പുറത്തായത്.
പിന്നീട് തന്റെ രണ്ടമത്തെ ഓവറില്‍ ദീപക് ചഹര്‍ അഞ്ചാമനെയും പുറത്താക്കി എതിരാളികളുടെ ബാറ്റിങ് നിരയുടെ പതനം ഉറപ്പാക്കി. ഇത്തവണ പുറത്തായത് ടിസ്റ്റന്‍ സറ്റബ്‌സ്(0) ആയിരുന്നു.നാലോവര്‍ പൂര്‍ത്തിയാകുമ്പോള്‍ 26 ന് അഞ്ച് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പീന്നീട് എട്ടാം ഓവറില്‍ മക്രത്തെ(25) ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. 16 മത്തെ ഓവറില്‍ വെയനെ(24) അക്സര്‍ പട്ടേല്‍ പുറത്താക്കി. ദക്ഷിഷണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും ചെറുത്ത് നില്‍പ് നടത്തിയത് ഇരുവരുമായിരുന്നു. അവസാന ഓവറില്‍ സ്‌കോര്‍ 101 ല്‍ നില്‍ക്കെ 35 പന്തില്‍ നിന്ന്
41 റണ്‍സെടുത്ത കേഷവ് മഹരാജിനെ ഹര്‍ഷല്‍ പട്ടേല്‍ തന്നെ പുറത്താക്കി. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാനെ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Twenty20 vs South Africa: India win by eight wickets.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !