വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി ഭാവന .ശരീരത്തിന്റെ നിറമുള്ള സ്ലിപ്പിനൊപ്പമാണ് വെള്ള ടോപ്പ് ധരിച്ചിരുന്നത്. അത് വീഡിയോയിലും ഫോട്ടോയിലും വ്യക്തവുമാണ്. ഇതൊന്നും അറിയാത്തവരല്ല ആക്രമിക്കുന്നതെന്നും ഭാവന പറയുന്നു .എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട് . അവരോട് എനിക്കൊന്നും പറയാനില്ല . അധിക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം . അവര്‍ക്ക് അതിലൂടെ സുഖവും സന്തോഷവും കിട്ടുന്നുവെങ്കില്‍ കിട്ടട്ടെയെന്നും ഭാവന പറഞ്ഞു.
യുഎഇ ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തിയ ഭാവനയുടെ വീഡിയോയും ഫോട്ടോയും വ്യാപകമായി പ്രചരിപ്പിച്ചായിരുന്നു സൈബര്‍ ആക്രമണം. കൈ ഉയര്‍ത്തിയപ്പോള്‍ വയര്‍ കാണുന്നുവെന്നും മാന്യമായ വസ്ത്രം ധരിക്കാന്‍ അറിയില്ലെന്നും ചോദിച്ചായിരുന്നു സൈബര്‍ ആക്രമണം. ഇത്തരം വസ്ത്രം പുതിയതല്ലെന്നും ഉപയോഗിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് അറിയാമെന്നും ഭാവന പ്രതികരിച്ചു. ഇത്തരം ആക്രമണങ്ങളൊന്നും ഇപ്പോള്‍ കാര്യമാക്കുന്നില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു
Content Highlights: The aim of some is to hurt; Imagination in response to cyber attacks
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !