മന്ത്രി മുഹമ്മദ് റിയാസും മുന്‍ മന്ത്രി കെ.ടി ജലീലും പോപുലര്‍ ഫ്രണ്ടുകാരാണെന്ന് മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്.
റിയാസിനെതിരെ എന്‍.ഐ.എ അന്വേഷണമുണ്ടെന്നും പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും ജോര്‍ജ് പറഞ്ഞു. ക്രിസ്ത്യന്‍ മതപ്രചാരണ ചാനലായ 'ഷെകെയ്‌ന ടി.വി'യില്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സംവാദ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ ആരോപണം.
കെ.ടി ജലീല്‍ പോപുലര്‍ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ആളാണ്. അയാള്‍ മന്ത്രിയായിരുന്നു കേരളത്തില്‍. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും എന്‍.ഐ.എയുടെ അന്വേഷണമുണ്ടെന്നാണ് മനസിലാക്കിയിട്ടുള്ളത്. പിണറായി വിജയന്‍ തന്നെ അകത്തുപോകുന്ന സാഹചര്യമുണ്ടാകും. പോപുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കും എല്ലാവിധ വളവും വച്ചുകൊടുക്കുന്ന പ്രധാന ആള്‍ പിണറായി വിജയന്‍ തന്നെയാണ്. മകളെ കെട്ടിച്ചുകൊടുത്തില്ലേയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
കോഴിക്കോട്ട് പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ പ്രസംഗിച്ച അഫ്‌സല്‍ ഖാസിമിയെ അന്നുതന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ ആദ്യം അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതു കൊണ്ടാണ് അതുണ്ടാകാത്തതെന്നും ജോര്‍ജ് പറഞ്ഞു. മുഹമ്മദ് റിയാസും കെ.ടി ജലീലുമാണ് ഇതിന്റെ നേതാവ്. കേരളത്തില്‍ എസ്.ഡി.പി.ഐയെ വളര്‍ത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്തവും നേതൃത്വവും ഏറ്റെടുത്തിരിക്കുന്നത് പിണറായി വിജയനാണെന്നും ജോര്‍ജ് ആരോപിച്ചു.
ആദ്യം കേരളത്തിലെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണം. പകരം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ മുഖ്യമന്ത്രിയാക്കണം. പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സിക്കാന്‍ പോയതായിരുന്നു. എന്നാല്‍, അമേരിക്കയില്‍ നിന്നില്ല. ആശുപത്രിയില്‍ പോയിട്ട് പത്തു മിനിറ്റ് നിന്നു. അതുകഴിഞ്ഞ് എട്ടു ദിവസം യു.എ.ഇ ഉള്‍പ്പെടെയുള്ള അറേബ്യന്‍ രാജ്യങ്ങളിലാണ് നടന്നത്. സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെ നടത്തി. ഇതൊക്കെ പോപുലര്‍ ഫ്രണ്ടുമായും മുസ്‌ലിം സംഘടനകളുമായുള്ള അവിഹിതങ്ങളാണ്.
Content Highlights: Minister Riaz and Jalil are popular frontmen; PC George
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !