വയനാട്: ബത്തേരി ബിജെപി കോഴക്കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കിട്ടി. ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേത് തന്നെയെന്നാണ് ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.
ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട സന്ദേശമാണ് ഇപ്പോള്‍ നിര്‍ണായകമായിരിക്കുന്നത്. 14 ഇലക്‌ട്രോണിക് ഡിവൈസുകളുടേയും ഫോറന്‍സിക് റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.
ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരങ്ങള്‍ മാത്രമാണ്. കെ സുരേന്ദ്രനും സി കെ ജാനുവിനും പ്രശാന്ത് മലവയലിനും എതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ജെ ആര്‍ പി നേതാവിയിരുന്ന സികെ ജാനുവിന് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന ആരോപണമാണ് കേസിന് ആസ്പദമായ സംഭവം.
Content Highlights: Bateri Election Corruption Case; Voice belongs to K Surendran: Forensic report
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !