ഹിജാബ് വിലക്കിയത് കൊണ്ട് ഇസ്ലാമില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

0

ന്യൂഡല്‍ഹി:
മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധിക്കുന്നത് ഇസ്ലാമിക വിശ്വാസത്തില്‍ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധിത നടപടിയല്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പി നവദ്ഗി സുപ്രീം കോടതിയില്‍ വാദിച്ചു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയത് ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം തുടരുകയാണ്.

സ്‌കൂള്‍ അധികൃതര്‍ അച്ചടക്കം നടപ്പാക്കാന്‍ ശ്രമിക്കുമ്ബോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു. പൊതുസമൂഹത്തില്‍ ന്യായമായ നിയന്ത്രണങ്ങള്‍ വരുത്താതെ സര്‍ക്കാരിന് ഭരിക്കാന്‍ കഴിയുമോ എന്ന് നവദ്ഗി വാദിച്ചു. എന്നാല്‍, ആരെങ്കിലും തല മറച്ചാല്‍ അതെങ്ങനെയാണ് അച്ചടക്ക ലംഘനമാകുന്നത് എന്നായിരുന്നു സുപ്രിംകോടതിയുടെ മറുചോദ്യം.

യൂണിഫോം എന്തെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരനും സംസ്ഥാനവും തമ്മിലുള്ളതല്ല, സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള കേസാണിത്. നിര്‍ബന്ധമായ മതാചാരങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യവും ഇതില്‍ ബാധകമാകുന്നില്ലെന്നും നവദ്ഗി കോടതിയില്‍ പറഞ്ഞു.
Content Highlights: Karnataka government says banning hijab will not change Islam
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !