രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ പ്രചാരണ ബോര്‍ഡില്‍ ‘വീര്‍ സവര്‍ക്കറു’ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ പ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് മുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം വെച്ച് മറച്ചു.
ഫ്‌ളക്‌സ് സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. ഫ്‌ളക്‌സ് പ്രിന്റിംഗിനായി ഏല്‍പ്പിച്ചപ്പോള്‍ അവരുടെ ഭാഗത്തില്‍നിന്നുണ്ടായ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിലാണ്. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിലെത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ മേഖലയിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ഐടി പ്രഫഷനുകളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. നാല് മണിക്ക് ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ നിന്ന് പുനരാരംഭിക്കുന്ന ജാഥ ഏഴിന് ആലുവ സെമിനാരിപടിയില്‍ സമാപിക്കും.
രണ്ടാംദിനം രാവിലെ ആലുവയില്‍ നിന്നാരംഭിക്കുന്ന യാത്ര ഉച്ചയോടെ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
Content Highlights: Savarkar under 'Bharat Jodo' banner; Explanation of typographical error; Congress worker suspended
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !