ഇനി ഓഫീസുകള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ട. വാഹനങ്ങളുമായി ബന്ധപ്പെട്ട 58 സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ്ങ് ലൈസന്‍സ് വാഹന കൈമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട 58 സേവനങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനായി ഒരുക്കിയിട്ടുള്ളത്. ആധാര്‍ അധിഷ്ഠിതമായാണ് ഈ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്.
parivahan.gov.in എന്ന വെബ്‌സൈറ്റ് വഴിയോ mParivahan മൈബൈല്‍ ആപ്പ് വഴിയോ ആണ് ഈ ഒാണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്ന് നേരിട്ടും ഓണ്‍ലൈന്‍ സര്‍വീസ് എന്ന ടാബില്‍ നിന്നും ആവശ്യമുള്ള സേവനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. തുടര്‍ന്ന് സേവനത്തിന് ആവശ്യമായ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക. തുടര്‍ന്ന് ആധാര്‍ നമ്ബര്‍ നല്‍കി ഒ.ടി.പി. ലഭിക്കുന്നതോടെ ഈ നടപടി പൂര്‍ത്തിയാകും.
അതേസമയം, ആധാര്‍ കാര്‍ഡ് ഇല്ലാത്ത ആളുകള്‍ക്ക് ഈ സേവനം ലഭ്യമാകില്ല. ഇത്തരക്കാര്‍ക്ക് മുന്‍രീതി പിന്തുടര്‍ന്ന് ആര്‍.ടി. ഓഫീസുകളില്‍ എത്തി വേണം ഇവ പൂര്‍ത്തിയാക്കാന്‍. ഇതിനായി മേല്‍വിലാസം തെളിയിക്കുന്ന മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നാണ് വകുപ്പുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. മുമ്ബുതന്നെ വാഹനവുമായും ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി വാഹന്‍-സാരഥി പോര്‍ട്ടലുകള്‍ ആരംഭിച്ചിരുന്നു.
Content Highlights: The center has made vehicle related services online
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !