ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ചില സംവിധാനങ്ങള്‍ കൊണ്ടുവരുന്നു.
എന്നാല്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള നിലവിലെ കേസുകള്‍ അതിന്റെ പരിധിയില്‍പെടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു.
ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനെതിരായ ഒരു കൂട്ടം ഹര്‍ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പരിഗണിക്കുന്നതിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകനായ കിര്‍തിമാന്‍ സിങ് ആയിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായത്.
'കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ പരിശോധിച്ചു. ഭേദഗതി കൊണ്ടുവരും, എന്നാല്‍ അത് എപ്പോഴാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയില്‍ വരും' കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
Content Highlights: Central government plans to regulate social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !