പ്രധാനമന്ത്രിക്കെതിരെ കമന്റ്: നസ്ലിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയില്‍ നിന്ന്

0
പ്രധാനമന്ത്രിക്കെതിരെ കമന്റ്: നസ്ലിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയില്‍ നിന്ന് | Comment against Prime Minister: Nazlin's fake Facebook account was created from UAE

യുവനടന്‍ നസ്ലിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് യുഎഇയില്‍ നിന്നാണെന്ന് പോലീസ്. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് പോലീസ് കത്തു നല്‍കി. കഴിഞ്ഞ ദിവസമാണ് നസ്ലിന്‍ വ്യാജ ഐഡിക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലുകളുടെ വാര്‍ത്തകള്‍ക്ക് താഴെയായിരുന്നു നസ്ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും കമന്റ് വന്നത്. തുടര്‍ന്ന് നടന്റെ ഔദ്യോഗിക അക്കൗണ്ടാണെന്ന് വിചാരിച്ച് താരത്തിനെതിരെ അധിക്ഷേപ കമന്റുകളും വന്നിരുന്നു. തുടര്‍ന്നാണ് ഈ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ താരം തീരുമാനിച്ചത്.

നസ്ലിന്റെ വാക്കുകള്‍

ഒരാളുടെ മുഖം, അല്ലെങ്കില്‍ ഐഡന്റിറ്റി ഉപയോഗിച്ചുകൊണ്ട് തോന്നിയ കാര്യങ്ങള്‍ പറയുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല, എന്തുകൊണ്ടാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പുറത്ത് അറിയില്ല എന്ന ധൈര്യത്തിലാണോ ഇങ്ങനെ ചെയ്യുന്നത്, അല്ലെങ്കില്‍ എന്നോട് എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്നും അറിയില്ല. കുറച്ച് ഫ്രണ്ട്‌സ് ഇന്നലെ രാത്രി ഷെയര്‍ ചെയ്ത് തന്നത് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടെന്നും, ഒരു ഫേക്ക് ഐഡി ഉപയോഗിച്ച് ഇങ്ങനെ ഓരോ ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ പോയി കമന്റിടുകയും, അല്ലെങ്കില്‍ അനൗചിത്യമായ കാര്യങ്ങളില്‍ ഇടപെടുന്നതും ചെയ്യുന്നുണ്ടെന്ന് ഞാന്‍ അറിയുന്നത്. 

പ്രധാനമന്ത്രിക്കെതിരെ കമന്റ്: നസ്ലിന്റെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് യുഎഇയില്‍ നിന്ന് | Comment against Prime Minister: Nazlin's fake Facebook account was created from UAE

എന്റെ അറിവോടുകൂടിയല്ല ഇത് സംഭവിച്ചിരിക്കുന്നത്. എനിക്ക് ഫേസ്ബുക്കില്‍ ഒരു പേജ് മാത്രമാണുള്ളത്. അതും ഞാനല്ല കൈകാര്യം ചെയ്യുന്നത്. അധികം ഫോളോവേഴ്‌സോ, ലൈക്ക്‌സോ ഒന്നും അതിനില്ല. ഞാന്‍ ആകെ ആക്റ്റീവ് ആയിട്ടുള്ളത് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമാണ്. അധികം സോഷ്യല്‍ മീഡിയ ഇല്‍ ആക്റ്റീവ് ആയിട്ടുള്ള ആളല്ല ഞാന്‍. പക്ഷെ ഇങ്ങനെ വരുന്നത് എന്താണെന്ന് അറിയില്ല. പക്ഷെ വളരെ ഭീകരമായി നെഗറ്റീവ് കമന്റ്സ് വരികയും, ആളുകള്‍ തെറിവിളികള്‍ മെസ്സേജായി അയക്കുകായും ചെയ്യുന്നുണ്ട്. 

പേര്‍സണല്‍ അറ്റാക്കുകള്‍ വരുന്നത് എന്തിന്റെ പേരിലാണെന്ന് അറിയില്ല. കാക്കനാട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായിട്ട് വന്നിരിക്കുകയാണ്. എന്തായാലും കേസ് കൊടുക്കണം. ഇത്രയും സീരിയസ് ആയിട്ടുള്ള പ്രശ്‌നമായത് കൊണ്ട് തന്നെ അത് ആരായാലും, അയാളെ പുറത്തു കൊണ്ടുവരണം. ഇപ്പോള്‍ കാര്യങ്ങള്‍ ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത് വേറെ ഒരു തരത്തിലാണ്. 

ഇന്നലെ രാത്രിയോട് കൂടിയാണ് ഈ വാര്‍ത്ത അറിയുന്നത്. ഇതെന്താണെന്നു പോലും അറിഞ്ഞിരുന്നില്ല. പിന്നീടാണ് ഇതിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് മനസ്സിലാകുന്നത്. എന്തായാലും നിയമപരമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.  എവിടെനിന്നോ ഏതോ വ്യക്തി ചെയ്യുന്ന പ്രവൃത്തിക്ക് എന്നെയും എന്റെ വീട്ടുകാരെയും പഴിചാരുമ്പോൾ എനിക്ക് ഉണ്ടാകുന്ന ദുഃഖം അതിഭീകരമാണ്.''
Content Highlights: Comment against Prime Minister: Nazlin's fake Facebook account was created from UAE
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !