കൊച്ചി: പാലപ്പിള്ളി എച്ചിപ്പാറയില്‍ പേയിളകിയ പശുവിനെ വെടിവെച്ച് കൊന്നു. പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന പശുവിനെയാണ് കൊന്നത്. എച്ചിപ്പാറ സ്വദേശി ഖാദറിന്റേതാണ് പശു.
ബുധനാഴ്ച രാവിലെയാണ് പേയിളകിയതിന്റെ ലക്ഷണങ്ങള്‍ പശു കാണിച്ചു തുടങ്ങിയത്. വ്യാഴാഴ്ച രാവിലെയോടെ ലക്ഷണങ്ങള്‍ ഗുരുതരമായി. തുടര്‍ന്ന് പോലീസ്, മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍, വനംവകുപ്പ് അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിച്ചത്. പശുവിന് പേവിഷബാധയേറ്റതായി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള ആന്റണിയെത്തി വെടിവെക്കുകയുമായിരുന്നു. വരന്തിരപ്പള്ളി എസ്.ഐ. എ.വി. ലാലു ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.
കുറച്ചുനാളുകള്‍ക്ക് മുമ്ബ് നാടാന്‍പാടം ആദിവാസി കോളനിയില്‍ പാറു എന്ന സ്ത്രീ പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇവര്‍ക്ക് നായയുടെ കടിയേറ്റ സമയത്ത് പ്രദേശത്ത് വ്യാപകമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്തുള്ള പശുക്കളേയും വളര്‍ത്തുനായകളേയും നിരീക്ഷിച്ച് വരികയായിരുന്നു. പ്രദേശത്ത് കടിയേറ്റ വളര്‍ത്തുനായകളെ അനിമല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് വരികയാണ്.
Content Highlights: A cow infected with rabies was shot dead
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !