സനൂഫാ ഹനീഫ് വിവാഹിതയായി. തുടർച്ചയായി 2016-17 വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം മലപ്പുറം ജില്ലക്ക് നേടിക്കൊടുത്ത മാപ്പിള പാട്ട് ഗായിക സനൂഫാ ഹനീഫ് വിവാഹിതയായി.
കോഴിക്കോട് സിറ്റി ഓപ്റ്റിൽസ് ചെയർമാൻ കളത്തിൽ സിദ്ദീഖ് ഖദീജ ദമ്പതികളുടെ മകനും ദുബൈ ഇസ്ലാമിക് ബാങ്ക് ജീവനക്കാരനുമായ ഷിബിൽ ആണ് വരൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹിന് നേതൃത്വം നൽകി ,കുറുക്കോളി മൊയ്തീൻ എം എൽ എ, ഹുസൈൻ മടവൂർ, അബ്ദുറഹ്മാൻ രണ്ടത്താണി, എംസി മായിൻ ഹാജി, സി മമ്മുട്ടി,അൻവർ അമീൻ ചേലാട്ട്,എ പി ആസാദ്,പ്രൊഫസർ സലാം തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിലാണ് നിക്കാഹ് നടന്നത്.
ദുബൈ വ്യവസായിയും പൗര പ്രമുഖനുമായ കൽപകഞ്ചേരി പള്ളിയത്ത് ഹനീഫയാണ് പിതാവ് സലീനയാണ് മാതാവ്. ഫനൂസ്, സനൂബ്, ഹനൂഫ, താഹിർ ആയപ്പള്ളി എന്നിവർ കുടുംബാംഗങ്ങളാണ്.
Content Highlights: സനൂഫാ ഹനീഫ് വിവാഹിതയായി | Sanufa Hanif got married
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !