ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്സാപ്പ് പുറത്തിറക്കുന്നതില്‍ ഏറെയും.
ഇപ്പോഴിതാ ഉപയോക്താക്കള്‍ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. വാട്ട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി ഓണ്‍ലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാം.
വാട്ട്സ്‌ആപ്പ് ബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ഗൂഗിള്‍ പ്ലേ ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമായി ചുരുക്കം ചിലര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. വാട്ട്സ്‌ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.20.9 ലാണ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
സെറ്റിങ്സ് മാറ്റാന്‍ എളുപ്പമാണ്. ഇതിനായി വാട്ട്സ്‌ആപ്പ് സെറ്റിങ്‌സില്‍ പ്രൈവസി സെക്ഷന്‍ എടുക്കുക. Last Seen and Online എടുക്കുക. Everyone, Same as Last seen എന്ന രണ്ട് ഓപ്ഷനുകളുണ്ടാവും. ഇതില്‍ Everyone കൊടുത്താല്‍ ഓണ്‍ലൈനില്‍ ഉള്ളത് എല്ലാവര്‍ക്കും കാണാന്‍ കഴിയും.
Same as Last Seen തിരഞ്ഞെടുത്താല്‍ ലാസ്റ്റ് സീന്‍ സ്റ്റാറ്റസ് കാണാന്‍ കഴിയുന്നവര്‍ക്കെല്ലാം ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാം. ഓണ്‍ലൈനിലുള്ളത് ആരും അറിയേണ്ട എങ്കില്‍ ലാസ്റ്റ് സീന്‍ Nobody കൊടുത്ത് ഓണ്‍ലൈന്‍ സ്റ്റാറ്റസ് Same as Last seen കൊടുക്കുക. നിലവില്‍ ഈ സെറ്റിങ്സ് എല്ലാവര്‍ക്കും ലഭ്യമായിട്ടില്ല.
ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് അറിയിച്ചത്. ഉപയോക്താക്കള്‍ക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാന്‍ കഴിയും എന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത. അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമാകും.
Content Highlights: Don't know if it's online; Don't miss the last scene: WhatsApp with new update
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !