മതപരിവർത്തനത്തിന് 10 വർഷം തടവ്, കർണാടക നിയമം പാസ്സാക്കി

0
മതപരിവർത്തനത്തിന് 10 വർഷം തടവ്, കർണാടക നിയമം പാസ്സാക്കി | 10 years imprisonment for conversion, Karnataka law passed

മത പരിവർത്തനത്തിനെതിരായ ഭേദഗതി നിയമമാക്കി കർണാടക. നിയമസഭാ നിയമനിർമാണ കൗൺസിലിൽ സർക്കാർ വ്യാഴാഴ്ചയാണ് ബിൽ അവതരിപ്പിച്ചത്. മതപരിവർത്തനം തടയുന്നത് ലക്ഷ്യമിട്ടുള്ളതാണ് 'കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണ അവകാശ ബിൽ 2021'. മതപരിവർത്തനത്തിന് നേതൃത്വം നൽകുന്നവർക്ക് കടുത്ത ശിക്ഷയും ബിൽ ഉറപ്പാക്കുന്നു.

ഡിസംബർ 23ന് ബിൽ നിയമസഭാ പാസ്സാക്കിയിരുന്നു. എന്നാൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബിൽ കൗൺസിലിൽ അന്ന് അവതരിപ്പിച്ചിരുന്നില്ല.

ബില്ലിന് അനുമതി ലഭിക്കുന്നതിനായി കർണാടക മന്ത്രിസഭ മുൻപ് തന്നെ ഓർഡിനൻസ് പാസ്സാക്കിയിരുന്നു. സെപ്റ്റംബർ 17-ന് കർണാടക ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് ഓർഡിനൻസിന് അനുമതിയും നൽകി. എന്നാൽ ഓർഡിനൻസിന്റെ ആറ് മാസ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് നിയമസഭാ കൗൺസിലിൽ ബിൽ അവതരിപ്പിച്ചത്. 75 അംഗ നിയമസഭാ കൗൺസിലിൽ 41 അംഗങ്ങളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്

മതപരിവർത്തനത്തെ എല്ലാവരും എതിർക്കുന്നത് കൊണ്ട് കർണാടക നിയമസഭാ കൗൺസിലിൽ മതപരിവർത്തന വിരുദ്ധ ബിൽ പാസാക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി എംഎൽഎ സി ടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നിരുന്നാലും, മതം മാറുന്നത് സ്വകാര്യ കാര്യമാണെന്നും വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശമാണെന്നും കോൺഗ്രസ് എംഎൽസി നാഗരാജ് പ്രതികരിച്ചു.

"സ്വമേധയാ മതം മാറുന്നത് തടയുന്ന ഭേദഗതികളൊന്നും ഞങ്ങൾ വരുത്തിയിട്ടില്ല. ഞങ്ങൾ ഞങ്ങളുടെ മതം സംരക്ഷിക്കുകയാണ്, നിർബന്ധിത മതപരിവർത്തനം തടയാനാണ് ഞങ്ങൾ ഈ ബിൽ കൊണ്ടുവന്നത്. ഞങ്ങൾ ആരുടെയും ആഗ്രഹം പരിമിതപ്പെടുത്തിയിട്ടില്ല," കർണാടക നിയമമന്ത്രി ജെസി മധു സ്വാമി

കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണ അവകാശ ബിൽ

കർണാടക മതപരിവർത്തന വിരുദ്ധ ബിൽ പ്രകാരം, 'വിവാഹത്തിലൂടെയോ വഞ്ചനയിലൂടെയോ അല്ലെങ്കിൽ നിർബന്ധിച്ചോ' ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ഒരാളെ പരിവർത്തനം ചെയ്യുക്കുന്നത് ശിക്ഷാർഹമാണ്. നിർബന്ധിത മതപരിവർത്തനം നടത്തുന്നയാള്‍ക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് നിർബന്ധിത മതപരിവർത്തനം നടത്തുന്നതെങ്കിൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. ഈ നിയമം പാസ്സാക്കിയ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ കർക്കശമായ നിയമമാണ് കർണാടകയിലേത് .

മറ്റ് വ്യവസ്ഥകൾ
  • മതം മാറേണ്ടവർ രണ്ട്‌ മാസങ്ങൾക്ക് മുൻപ് തന്നെ ചില കളക്ടർക്ക് അപേക്ഷ നൽകണം. തുടർന്ന് ജില്ലാ അധികൃതർ അന്വേഷണം നടത്തും. ഒരു വ്യക്തി മതം മാറിയാൽ ഒരു മാസത്തിനകം ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായി മതം മാറിയെന്ന സ്ഥിരീകരികരണം നടത്തുകയും വേണം. അല്ലാത്തപക്ഷം മതപരിവർത്തനം അസാധുകവാകും.

  • നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ജാമ്യമില്ലാ കുറ്റമാണ്

  • കൂടാ മതപരിവർത്തനം നടത്തുന്നവർക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ

  • മതം മാറ്റലിന് ഇരയാകുന്നവർക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

  • സൗജന്യ തൊഴിൽ, വിദ്യാഭ്യാസം, മികച്ച ജീവിത സാഹചര്യം എന്നിവ വാഗ്ദാനം നൽകി മതപരിവർത്തനം നടത്തുന്നതും കുറ്റകരം

  • മതപരിവർത്തനം ലക്ഷ്യമിട്ട് നടത്തുന്ന വിവാഹങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

കർണാടകയിൽ ഒരു ബിൽ നിയമമാകണെമങ്കിൽ സംസ്ഥാന നിയമസഭയിലും കൗണ്‍സിലിലും ബില്‍ പാസാകാണം. നിയമസഭ ഡിസംബറിൽ ബിൽ പാസ്സാക്കുമ്പോള്‍ കൗൺസിലിൽ ബിജെപിക്ക് ഭൂപരിപക്ഷം ഉണ്ടായിരുന്നില്ല. 75 അംഗ കൗൺസിലിൽ 32 അംഗങ്ങൾ മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ നിലവില്‍ ബിജെപിക്ക് സാഹചര്യം അനുകൂലമാണ്. ഉപരിതല സഭയിൽ 41 അംഗങ്ങൾ ബിജെപിക്ക് ഉള്ളതുകൊണ്ട് തന്നെ ബിൽ പാസ്സാകുമെന്ന കാര്യം ഉറപ്പാണ്.


സമീപ വർഷങ്ങളിൽ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി ബിജെപി ഭരിക്കുന്ന മറ്റ് പല സംസ്ഥാനങ്ങളും നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്ന നിയമം പാസാക്കിയിരുന്നു.
Content Highlights: 10 years imprisonment for conversion, Karnataka law passed
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !