ഇരുമ്പു ഷീറ്റുകള്‍ യാതൊരു സുരക്ഷിതവുമല്ലാതെകൊണ്ടുപോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത്തൃശൂർ: ചാവക്കാട് ദേശീയ പാതയില്‍ ട്രയിലര്‍ ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ടു പൊട്ടി വീണുണ്ടായ അപകടത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ് അപകടമുണ്ടായത്. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയില്‍ നിന്നാണ് കെട്ടിട നിര്‍മ്മാണവുമായി ബന്ധപെട്ട ബ്ലോക്ക് തെറിച്ചു വീണത്. ലോഡ് മുഴുവന്‍ റോഡിലേക്ക് വീണു. ലോഡിന് അടിയില്‍ പെട്ട ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇരുമ്പു ഷീറ്റുകള്‍ യാതൊരു സുരക്ഷിതവുമില്ലാതെ കൊണ്ടുപോയതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത്.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്നു അപകടത്തില്‍പ്പെട്ട മുഹമ്മദാലി. ഇരുചക്ര വാഹനത്തിലെ യാത്രക്കാരനായിരുന്നു ഷാജി. മതിയായ സുരക്ഷ പാലിച്ചിരുന്നില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ പോലിസ് പിടിയിലായി.
Content Highlights: A sheet of iron fell from the moving lorry; A tragic end for two wayfarers
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !