ചാര്‍ജറില്ലാത്ത ഐഫോണുകള്‍ക്ക് വില്‍ക്കേര്‍പ്പെടുത്തി ബ്രസീല്‍. ചാര്‍ജറില്ലാത്തതിനാല്‍ അപൂര്‍ണമായ ഉല്‍പ്പന്നമാണ് ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ നല്‍കുന്നതെന്നാണ് ബ്രസീല്‍ നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്.
പിന്നാലെ 12.75 മില്യണ്‍ യുഎസ് ഡോളര്‍ പിഴ ബ്രസീല്‍ ഭരണകൂടം ചുമത്തുകയും ചെയ്തു. ഇതുസംബന്ധിച്ച നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ ആപ്പിള്‍ അധികാരികള്‍ക്ക് നല്‍കി.
ഐഫോണ്‍ 12, പുതിയ മോഡലുകളുടെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോണിന്റെ പുതിയ മോഡല്‍ ഐഫോണ്‍ 14 ഇന്ന് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഒരു രാജ്യം വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഫാര്‍ഔട്ട് എന്നാണ് ആപ്പിള്‍ തങ്ങളുടെ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്കെതിരായ ബോധപൂര്‍വമായ വിവേചനം എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ ഐഫോണിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ട് ബ്രസീല്‍ വ്യക്തമാക്കുന്നത്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനാണ് ചാര്‍ജര്‍ ഒഴിവാക്കിയതെന്നാണ് ആപ്പിള്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തള്ളി. ഇതിന് തെളിവില്ലെന്നാണ് നീതിന്യായ മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം ബ്രസീലിന്റെ വിലക്കിനോട് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ആപ്പിളിനെതിരെ ബ്രസീല്‍ ഭരണകൂടം അന്വേഷണം നടത്തുന്നുണ്ട്. ചാര്‍ജറില്ലാതെ വിറ്റതിന്റെ പേരില്‍ ബ്രസീല്‍ ഭരണകൂടം നേരത്തെയും ആപ്പിളിനെതിരെ പിഴ ചുമത്തിയിരുന്നു. എന്നിട്ടും കമ്ബനി വില്‍ക്കല്‍ തുടര്‍ന്നു.
Content Highlights: Don't sell iPhone without charger; This country with prohibition


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !