കോട്ടക്കൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി; എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

0
കോട്ടക്കൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി; എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു  | Drinking Water Project in Kottakal Mandal; The meeting was held under the chairmanship of MLA

വളാഞ്ചേരി
: കോട്ടക്കൽ മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ  അവലോകനം ചെയ്യുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ 
എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. 

കോട്ടക്കൽ നിയോജക മണ്ഡലത്തിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടേയും  അ കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകളിലേക്കും തിരൂർ നിയോജക മണ്ഡലത്തിലെ ആതവനാട് , തിരുന്നാവായ പഞ്ചായത്തുകളിലേക്കുമുള്ള ജല ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടേയും അവലോകന യോഗം ചേർന്നു.
     
കോട്ടക്കൽ നഗരസഭക്കും കുറ്റിപ്പുറം, മാറാക്കര , ആതവനാട് , തിരുന്നാവായ പഞ്ചായത്തുകൾക്കും വേണ്ടിയുള്ള സമഗ്ര കുടിവെളള പദ്ധതിക്ക് ആവശ്യമായ ഉന്നതതല സംഭരണി സ്ഥാപിക്കുന്നതിന് ജല അതോറിറ്റി അനുയോജ്യമാണെന്ന് കണ്ടെത്തിയ മാറാക്കര / ആതവനാട് പഞ്ചായത്തിലെ മലയിൽ പ്രദേശത്തിന് സമീപമുള്ള സ്ഥലം ലഭ്യമാക്കാൻ ഗുണ ഭോക്‌തൃ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്താൻ യോഗത്തിൽ തീരുമാനിച്ചു..

ഈ പദ്ധതിയുടെ ഭാഗമായി നിർദ്ദിഷ്ട എൻ.എച്ച് 66 ൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളതിന്റെ സാങ്കേതിക വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ എം.എൽ.എ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്നതതല യോഗം വിളിച്ച് ചേർക്കുന്നതിനുളള ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു.

സമഗ്ര കുടിവെള്ള പദ്ധതിക്കായി കുറ്റിപ്പുറം കിൻഫ്ര പാർക്കിൽ ജല സംഭരണി നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകളും നടത്തുമെന്ന് എം.എൽ.എ  അറിയിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ,
ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ ജാസർ കെ.പി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എം. അബ്ദുറഹിമാൻ പി.സി.എ നൂർ,
കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ ജയകുമാർ കെ.ടി,അഫ്സൽ എഫ്,തിരൂർ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സഞ്ജു. ജെ, എൻ. എച്ച് .എ . ഐ ലൈസൻ ഓഫീസർ പി.പി.എം. അഷ്റഫ്, സർവ്വേയർ പി.ഗോപാലകൃഷ്ണൻ , വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർമാരായ നിയാസ് സി.എം, റോഷ്നി , അരുൺ എം.സി അരുൺ പി.ബി എന്നിവർ പങ്കെടുത്തു.
Content Highlights: Drinking Water Project in Kottakal Mandal; The meeting was held under the chairmanship of MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !