രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. യാത്ര ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ആരോപണം തെളിയിക്കാനുതകുന്ന തരത്തിലുള്ള രേഖകള്‍ ഹാജരാക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും യാത്രയ്ക്ക് അനുകൂലമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. യാത്ര സമാധാനപരമായാണ് കടന്നു പോകുന്നതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. യാത്രയ്ക്കിടെ ഉണ്ടായ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ കേസ് എടുത്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
.
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാഥ ഒരു വശത്തുകൂടി പോകുമ്പോള്‍ എതിര്‍ വശത്തുകൂടി ഗതാഗതത്തിന് സൗകര്യമൊരുക്കണം. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പോലീസുകാരുടെ ചെലവ് സംഘാടകരില്‍ നിന്നും ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്ര നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. 118 സ്ഥിരാംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയിലുള്ളത്. ചാണ്ടി ഉമ്മന്‍ അടക്കം കേരളത്തില്‍ നിന്ന് 8 അംഗങ്ങള്‍ യാത്രയിലുണ്ട്.
Content Highlights: High Court dismisses plea against Bharat Jodo Yatra
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !