കുറ്റിപ്പുറം: ഒന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.. ആസാം സ്വദേശികളായ റാഷിദുൽ ഹഖ്, ഇല്യാസ് അലി എന്നിവരാണ് കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്.
റാസിഖുൽ ഹഖ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെ കുറ്റിപ്പുറം ടൗണിൽവെച്ച് 0.22 ഗ്രാം ബ്രൗൺഷു ഗറുമായി പിടിയിലാവുകയായിരുന്നു.
ഇവർ രണ്ടു പേരും കുറച്ചു കാലമായി വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലഹരിക്കെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന "യോദ്ധാവ് " പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത് . (മീഡിയ വിഷൻ ലൈവ്) ആദ്യംഘട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇവർ ലഹരി വസ്തുക്കൾ വിതരണം ചെയ്ത് വന്നിരുന്നത്.
കുറ്റിപ്പുറം എസ്.ഐ.മധുസൂധനൻ,
സി.പി.ഒമാരായ അലക്സ് സാമുവൽ, സുമേഷ്, സുനിൽ ബാബു, കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്..
Content Highlights: Drug sale: Two arrested in Kuttipuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !