എടയൂര്‍ കെ.എം.യു.പി സ്‌കൂളിലെ അറബിക് അധ്യാപികയായിരുന്ന പരേതയായ സൈനബ ടീച്ചറുടെ ഓര്‍മ്മക്കായി സ്‌കൂളിലെ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സൈന്‍ ടാലന്റ് ടെസ്റ്റ് 2022 ന്റെ (സൈനബ ടീച്ചര്‍ മെമ്മോറിയല്‍ അറബിക് ടാലന്റ് ടെസ്റ്റ്) ലോഞ്ചിംഗ് സെപ്റ്റംബർ 17ന് ശനിയാഴ്ച നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന അറബിക് ശില്‍പശാലയില്‍ ബി.ആര്‍.സി കോ-ഓഡിനേറ്റര്‍ ടി.അബ്ദുസലിം പങ്കെടുക്കും.
1986-ല്‍ സര്‍വ്വീസില്‍ അറബിക് അധ്യാപികയായി പ്രവേശിച്ച ടീച്ചര്‍ നീണ്ട 32 വര്‍ഷത്തെ സേവനത്തിന് ശേഷം 2018 ലാണ് വിരമിച്ചത്. പഠന- പാഠ്യേതര രംഗത്ത് തന്റെതായി വ്യക്തിമുദ്ര പതിപ്പിച്ച ടീച്ചര്‍ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കോവിഡ് കാലത്ത് ടീച്ചർ മരണപ്പെട്ടു. ടീച്ചറുടെ ഓര്‍മ്മക്കായി സ്‌കൂളിലെ യു.പി വിഭാഗം അറബിക് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അറബിക് ടാലന്റ്
ടെസ്റ്റ് എന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നു. അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷ, പൊതുവിജ്ഞാനം എന്നിവയില്‍ നിരന്തരമായ പരിശീലനം
നല്‍കി 2023 ഫെബ്രുവരി 18ന് നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ നൂറ് വിവിജയികളെ കണ്ടെത്താനാണ് പദ്ധതി.
ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ടി.പി ഹാരിസ് നിര്‍വ്വഹിക്കും. കുറ്റിപ്പുറം എ.ഇ.ഒ വി.കെ ഹരീഷ് മുഖ്യാതിഥിയായിരിക്കും. രക്ഷിതാക്കളുമായി വാഹിദ് വളാഞ്ചേരി സംവദിക്കും.
വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ. ബിജു (ഹെഡ്മാസ്റ്റര്‍),
പി.ഷെരീഫ് (കോ-ഓഡിനേറ്റര്‍), മമ്മു മച്ചിഞ്ചേരി (പി.ടി.എ പ്രസിഡന്റ്), കെ.പി മൊയ്തു (പി.ടി.എ വൈ.പ്രസിഡന്റ്), കെ.ജയചന്ദ്രന്‍ (സീനിയര്‍ അസിസ്റ്റന്റ്) എന്നിവർ പങ്കെടുത്തു.
Content Highlights: Etayur KMUP Schoolsign Talent Test Launching and Arabic Workshop Begins on Saturday
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !