കാർഷിക വിളകളെ മുച്ച്ചൂടും നശിപ്പിക്കുന്ന, കർഷകർക്ക് ദുരിതമാകുന്ന കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് കർഷർ മാർച്ച് നടത്തി. പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് പിക്കറ്റ് ചെയ്തു.
കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. കെ ജയരാജൻറെ അധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി ജോ :സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.
വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുൽ കരീം, സിപിഎം നേതാവ് എ. എൻ ജോയ് മാഷ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി. കെ സിക്കന്തർ സ്വാഗതവും
ട്രെഷറർ ടി. മുഹമ്മദ് കുഞ്ഞി എന്ന ഇപ്പ മാഷ് നന്ദി യും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !