തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ്

0
തെരുവ് നായകളെ പേടിച്ച് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തോക്കുമായി പിതാവ് | Father carries gun with madrasa students for fear of stray dogs

കാസർകോട് : 
തെരുവുനായകളുടെ ആക്രമണങ്ങൾ ദിവസവും കേരളത്തിൽ കൂടുകയാണ്. കൊച്ചു കുട്ടികളെ മുതൽ പ്രായമായവരെ വരെ നായകൾ ആക്രമിക്കുന്നൻ വാർത്തകളാണ് പുറത്ത് വരുന്നത്. സ്വാനതം വീടിനു അകത്ത് പോലും ആർക്കും രക്ഷയില്ലാത്ത സാഹചര്യമാണ് കേരളത്തിൽ. ഇപ്പോഴിതാ തെരുവുനായകളുടെ ഭീഷണി നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാസർകോട് നിന്നുള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്.

കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറാണ് വിദ്യാർത്ഥികൾക്ക് തോക്കുമായി അകമ്പടി പോയത്. 13 ഓളം വിദ്യാര്‍ഥികള്‍ മദ്രസയിലേക്ക് പോകുമ്പോള്‍ മുന്നില്‍ തോക്കുമായി നീങ്ങുന്ന സമീറിനെ ദൃശ്യങ്ങളിൽ കാണാം. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച്‌ കൊല്ലുമെന്ന് സമീർ പറയുന്നതും വീഡിയോയിലുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറയുന്നത്.
Content Highlights: Father carries gun with madrasa students for fear of stray dogs
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !