സെപ്റ്റംബര്‍ 12 ന് കേന്ദ്രമന്ത്രി അമിത്ഷായുമായി അമരീന്ദര്‍ സിങ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലയന തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി പദത്തില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് അമരീന്ദര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പഞ്ചാബ് പിസിസി പ്രസിഡന്റ് ആയിരുന്ന നവജ്യോത് സിങ് സിദ്ദുവുമായുള്ള തര്‍ക്കവും , മുഖ്യമന്ത്രിപദം ഒഴിയാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് കാരണമായി
കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങ് ആംആദ്മി പാർട്ടിയോട് പരാജയമേറ്റുവാങ്ങി. അമരീന്ദറിന്റെ സാന്നിധ്യം വലിയ മുതല്‍ക്കൂട്ടാകുമെന്ന് കരുതിയ ബിജെപിയ്ക്ക് അത് വലിയ തിരിച്ചടിയുമായി.
നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് വിടുമ്പോള്‍ ബിജെപിയില്‍ ചേരില്ല എന്നായിരുന്നു അമരീന്ദര്‍ സിങ് സ്വീകരിച്ച നിലപാട്. പിന്നീട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഹകരിക്കുമെന്ന സൂചനകള്‍ നല്‍കി. ഇതിന് പിന്നാലെയാണ് ചുവടുമാറ്റം. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റനെത്തും എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Content Highlights: Former Punjab Chief Minister Captain Amarinder Singh joined BJP
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !