ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ സന്തോഷ് വര്‍ക്കി തന്നെ കുറെയേറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചു എന്നും നിത്യ വെളിപ്പെടുത്തിയിരുന്നു. അഞ്ചാറ് വര്‍ഷമായി സന്തോഷ് തന്റെ പിന്നാലെയുണ്ടെന്നും മുപ്പതോളം നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇനി നിത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് സന്തോഷ് തടിയൂരുകയായിരുന്നു.
വിവാദങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയതിന് പിന്നാലെ സന്തോഷിന്റെ പുതിയ പ്രതികരണം വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുകയാണ്. ഇപ്പോള്‍ ഇതാ നടി നിഖില വിമലിനെ കല്യാണം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നാണ് സന്തോഷ് വര്‍ക്കി പറഞ്ഞിരിക്കുന്നത്. നിഖില വിമലിനെയും സന്തോഷ് വര്‍ക്കിയെയും ചേര്‍ത്തുള്ള ട്രോള്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പരസ്യമായി സന്തോഷ് വര്‍ക്കി പ്രതികരണം നടത്തിയിരിക്കുകയാണ്.
'എനിക്ക് നിഖില വിമലിനെ ഇഷ്ടമെല്ലാം ആണ്, ഞാന്‍ നിഖിലയുടെ അമ്മയോടും ചോദിച്ചതാണ്, എന്നാല്‍ അവര്‍ക്ക് ഈ വിവാഹത്തില്‍ താല്പര്യം ഇല്ലെന്നാണ് പറയുന്നത്. നിഖിലയോട് ഈ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ തോന്നുന്നില്ല, പ്രണയിക്കാന്‍ തോന്നുന്നില്ല എന്നെല്ലാമാണ് പറയുന്നത്'. സന്തോഷ് വര്‍ക്കി പറഞ്ഞു.
നിഖില തന്റെ കയ്യില്‍ ഒതുങ്ങുന്ന സ്ത്രീയല്ല എന്നാണ് സന്തോഷ് പറയുന്നത്. നിഖില വളരെ പക്വതയുള്ള സ്ത്രീയാണ്. താന്‍ ഒന്നിലും നിഖിലയെ നിര്‍ബന്ധിക്കുന്നില്ലെന്നും നിത്യ മേനോന്‍ കേസില്‍ ഒരു അനുഭവം തനിക്കുണ്ടെന്നും പറഞ്ഞ സന്തോഷ് തന്നെ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് നിഖിലയുടെ തീരുമാനമാണെന്നും കൂട്ടിച്ചേര്‍ത്തു.
താന്‍ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ എന്ന് സന്തോഷ് പറഞ്ഞു. അവര്‍ക്കും തന്നോട് ഇഷ്ടം തോന്നണ്ടെ. തന്റെ എല്ലാ പ്രണയങ്ങളും വണ്‍ സൈഡ് ആണ്. തന്നെ ആര്‍ക്കും ഇഷ്ടമല്ലല്ലോ എന്നും സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനല്‍ വഴി പ്രതികരിച്ചു.
Content Highlights: Loves Nikhila Vimal: Santosh Varki said that he has discussed the matter of marriage with his mother
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !