ആലുവ-പെരുമ്ബാവൂര്‍ റോഡ് വിഷയത്തില്‍ ഇന്നും സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം ജോലിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എഞ്ചിനീയര്‍മാരുടെ പണി ബില്‍ പാസാക്കല്‍ മാത്രമാണോ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
റോഡുകളില്‍ കുഴി രൂപപ്പെടുമ്ബോള്‍ മുതല്‍ നടപടി സ്വീകരിച്ച് തുടങ്ങണമെന്നും ആളുകള്‍ മരിക്കുന്നത് വരെ കാത്തിരിക്കാതെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കിഫ്ബി ഏറ്റെടുത്തത് മൂലമാണ് പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു പിഡബ്ല്യൂഡി എഞ്ചിനീയറുടെ വാദം. റോഡിലെ കുഴികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും എഞ്ചിനീയര്‍ കോടതിയെ അറിയിച്ചു. ഈ വര്‍ഷം മാത്രമാണ് ഇത്തരത്തില്‍ റോഡ് എത്തിയതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായീകരണം.
റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വയ്ക്കാത്തതില്‍ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ച കോടതി റോഡിലെ അറ്റകുറ്റപ്പണികളെല്ലാം ഇനി ഹരജി പരിഗണിക്കുന്ന ഒക്ടോബര്‍ 6നകം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി.
Content Highlights: 'Repair of roads should be completed before October 6': High Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !