മത്സ്യ ഉത്പാദനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും നടപ്പിലാക്കിവരുന്ന ജനകീയ മത്സ്യ കൃഷി കാലവർഷം തുടങ്ങി 5 മാസം കഴിഞ്ഞിട്ടും മത്സ്യകൃഷി തുടങ്ങാനുള്ള മത്സ്യ കുഞ്ഞ് വിതരണം പോലും നാളിതു വരെയായി ആരംഭിച്ചിട്ടില്ല. വിതരണം ആരംഭിച്ചാൽ തന്നെ മാസങ്ങളെടുക്കും എല്ലായിടത്തും എത്തിചേരാൻ - ബാക്കി ശേഷി ക്കുന്നകുറച്ച് മാസങ്ങൾ കൊണ്ട് ഈ വർഷം ഒരു ഗുണവും കർഷകർക്ക് ലഭിക്കാനിടയില്ല. മാത്രമവുമല്ല ഉദ്പാദനം തന്നെ ഗണ്യമായി കുറയുകയും ചെയ്യും - തിരക്കുകൂട്ടി നൽകിയാൽ തന്നെ കൊടുക്കുന്ന കുഞ്ഞുഞ്ഞളുടെ എണ്ണത്തിലും ഗുണമേൻമയിലും വലിയ വ്യത്യാസവും ഉണ്ടാവും - ഈ അവസരം ചില തല്പര കക്ഷികൾ ബോധപൂർപ്പം ശൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ വളരെ അടിയന്തരമായി മത്സ്യ കുഞ്ഞ് വിതരണം ആരംഭിക്കണമെന്ന് . കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ (KAFF ) മലപ്പുറംജില്ല കൺവെൻഷനിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. - തീരദേശ മേഖലയിലെ വെള്ളകെട്ട് ഉയരം വർദ്ധിപ്പിക്കുക, കാലവസ്ഥ വ്യതിയാനം അനുസരിച്ച് സമയദൈർഘ്യം കൂട്ടിനൽകുക - ചെമ്മീൻ പാടങ്ങൾക്കും ഉൾനാടൻ ജലകൃഷിക്കും ഇൻഷ്യൂറൻസ് പരിരക്ഷ നൽകുക - മറ്റു വിളകൾക്ക് നൽകുന്നതുപോലെ - മത്സ്യ കൃഷിക്കും താങ്ങ് വിലയും ഉല്പാദന ബോണസും അനുവദിക്കുക, മാർക്കറ്റിംഗ് കണ്ടെത്തുന്നതിന്റെ ഭാഗമായി അന്യസംസ്ഥാനത്തു നിന്ന് വരുന്ന വിഷമയമായ മത്സ്യം കർശനമായതുടർ പരിശോധനയ്ക്ക് പദ്ധതി തയ്യാറാക്കുക തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷനിൽ ഉന്നയിക്കുകയുണ്ടായി. പൂക്കാട്ടിരി വായനശാല ഓഡിറ്റോറിയത്തിൽ ചേർന്ന കൺവെൻഷൻ KAFF സംസ്ഥാന ജനറൽ സെക്രട്ടറി കെ എക്സ് സെബാസ്റ്റ്യാൻ ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡണ്ട് വാസുദേവൻ അധ്യക്ഷനായി - KAFF സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം ഹരിദാസ് -
യു കെ ബിജു - അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി
സെക്രട്ടറി - അബ്ദുൾ ഗഫൂർ
പ്രസിഡണ്ട് : മുഹമദ് കുഞ്ഞി ടി
ട്രഷറർ - യു.കെ ബിജു എന്നിവരെ തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !