കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വര്‍ണം പിടികൂടി. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു യാത്രക്കാര്‍ പിടിയിലായി.
1.36 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് കക്കട്ടില്‍ അബ്ദുള്‍ ഷാമില്‍ എന്നിവരാണ് പിടിയിലായത്.
ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കിലോയോളം സ്വര്‍ണവും കണ്ടെത്തി. ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ എട്ടു സ്വര്‍ണക്കട്ടികളാണ് കണ്ടെടുത്തത്
Content Highlights: Four kilos of gold seized in Karipur; Three people, including a woman, were arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !