മലപ്പുറം: പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. മലപ്പുറം ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരില്‍ എത്തിച്ചത്. സെപ്റ്റംബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം.
ദേഹമാസകലം പരുക്കുകളോടെ പെണ്‍കുട്ടി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ അര്‍ധരാത്രിയാണ് ചികിത്സ തേടിയെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളെ പിടികൂടിതയ്.
പെണ്‍കുട്ടി മുന്‍പും പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Four persons arrested for raping a minor girl in Malappuram
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !