എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിക്കെതിരായ വിമാന പ്രതിഷേധ കേസ് പ്രതിയുമായ ഫര്‍സീന്‍ മജീദ്. നമ്മള്‍ മാത്രം ഉള്‍പ്പെട്ട വിഷയത്തില്‍ ഇ പിയെ ഗവര്‍ണര്‍ അപമാനിക്കാന്‍ ശ്രമിച്ചത് ഏറെ വേദനയുണ്ടാക്കി.
ഇതൊക്കെ കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിയോ യാത്രക്ക് താന്‍ തയ്യാറാണെന്ന് ഫര്‍സീന്‍ മജീദ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഇന്ന് രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരേയും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ച ഗവര്‍ണര്‍ ഇപി ജയരാജനെതിരേയും പേര് പരാമര്‍ശിക്കാതെ രംഗത്തെത്തിയിരുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ്:
സഖാവ് ഇ.പി യോട് ഏറെ സ്‌നേഹത്തോടെ അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫര്‍സിന്‍ എഴുതുന്നത്…
നമ്മള്‍ മാത്രം ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ അങ്ങയെ ആ കാര്യോം പറഞ്ഞുകൊണ്ട് ബഹു.കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അപമാനിക്കാന്‍ ശ്രമിച്ചത് എനിക്ക് ഏറെ വേദന ഉണ്ടാക്കി.
നമ്മള്‍ രണ്ടുപേരുടെയും വിലക്ക് നിലവില്‍ കഴിഞ്ഞു എന്നുള്ളത് പോലും ഈ മനുഷ്യന്‍ മനസിലാക്കിയിട്ടില്ല..
ഒരു പക്ഷെ അങ്ങ് ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നേ ഇല്ലാ എന്ന് സ്വയം എടുത്ത തീരുമാനം കേട്ട് തെറ്റിദ്ധരിച്ചതാവും.
എന്തൊക്കെ പറഞ്ഞാലും ആകെ 2-3ആഴ്ച്ചകള്‍ മാത്രം വിലക്ക് കിട്ടിയ തെറ്റേ നമ്മള്‍ ചെയ്തുള്ളൂ എന്നുള്ളത് നമുക്ക് അറിയാലോ..!
ഈ ഗവര്‍ണര്‍ പദവി തന്നെ വേണ്ടാത്ത പദവി ആണെന്ന് സഖാവ് പറഞ്ഞതാവും ഇതൊക്ക ഇങ്ങനെ വിളിച്ചു പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മനസ്സില്‍ ഒന്നും വെക്കാത്ത ആളാണ് സഖാവ് എന്ന് എനിക്കല്ലേ അറിയൂ..??
എന്തൊക്കെ അയാലും ഈ പോണവരും വരണവരും ഒക്കെ അങ്ങയെ ആ വിമാനോം പറഞ്ഞ് അപമാനിക്കുന്നതില്‍ എന്നോട് ഒന്നും തോന്നരുത്.
ഇനിയെങ്ങിലും സഖാവ് ആ വിമാനത്തില്‍ കയറി ഒന്ന് യാത്ര ചെയ്ത് അപമാനിക്കുന്നവര്‍ക്ക് മറുപടി നല്‍കണം എന്നാണ് എന്റെ അഭിപ്രായം.
പിന്നൊരു സത്യം കൂടി പറയട്ടെ..അങ്ങ് കയറാത്ത വിമാനത്തില്‍ എനിക്കും കയറാന്‍ ഒരു മടി പോലെ..ഞാനും പിന്നെ കയറീട്ടില്ല..!
ഇതൊക്കെ ഒന്ന് കെട്ടടങ്ങുമെങ്കില്‍ ഒന്നിച്ചുള്ള ഒരു ഇന്‍ഡിഗോ യാത്രയ്ക്ക് പോലും ഞാന്‍ തയ്യാറാണ്.
എന്ന് –
മറുപടി നല്‍കുമെന്ന പ്രതീക്ഷയോടെ അങ്ങയുടെ പ്രിയപ്പെട്ട ഫര്‍സിന്‍ മജീദ് ??(ഒപ്പ്)
Content Highlights: 'If all this ends, I am even ready for the Indigo journey with you'; Farsin Majeed to EP
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !