![]() |
പ്രതീകാത്മക ചിത്രം |
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ കുവൈറ്റിന് അറബ് മേഖലയിൽ ഒന്നാം സ്ഥാനം. ബ്രിട്ടൻ ആസ്ഥാനമായ കേബിൾ വെബ്സൈറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുവൈറ്റ് ആഗോളതലത്തിൽ 82-ാം സ്ഥാനത്താണ്.
സെക്കൻഡിൽ 106.67 മെഗാബൈറ്റാണ് കുവൈറ്റിന്റെ ശരാശരി ഡൗൺലോഡ് വേഗത. ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ കുവൈറ്റ് തുടർച്ചയായാണ് ആഗോള റാങ്കിംഗ് സൂചിക ഉയർത്തുന്നത്. 19 അറബ് രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിലും ബ്രോഡ്ബാൻഡ് വേഗതയിലും കുവൈറ്റിനാണ് ഒന്നാം സ്ഥാനം.
അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തിയെങ്കിലും ആഗോളതലത്തിൽ 78-ൽ നിന്ന് 95-ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം 73-ാം സ്ഥാനത്തായിരുന്ന യുഎഇ ആഗോള റാങ്കിംഗിൽ 100-ാം സ്ഥാനത്തേക്കും സൗദി അറേബ്യ 99-ൽ നിന്ന് 101-ാം സ്ഥാനത്തേക്കും ബഹ്റൈൻ 104-ൽ നിന്ന് 111-ാം സ്ഥാനത്തേക്കും താഴ്ന്നു.
Content Highlights: Internet speed; Kuwait is first in the Gulf region
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !