കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ) മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി അധ്യാപക ദിനമാചരിച്ചു. പ്രശസ്ത ഉർദു കവി മുഹമ്മദ് സർവറിന്റെ അനുസ്മരണവും നടത്തി.
കെ.യു.ടി.എ മുൻ സംസ്ഥാന പ്രസിഡന്റ് പി.മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ടീച്ചേഴ്സ് ലോഞ്ചിൽ നടന്ന പരിപാടിയിൽ പി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.ഷംസുദ്ദീൻ തിരൂർക്കാട് സർവർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.മുഹമ്മദ് മാസ്റ്റർ എം.ഹുസൈൻ, ടി. അബ്ദുൽ റഷീദ്, ടി.എച്ച്. കരീം, സാജിദ് മൊക്കൻ, എം.സി.അബ്ദുൽ മജീദ്, പി.പി മുജീബ് റഹ്‌മാൻ, മജീദ് വരിക്കോടൻ, ശറഫുന്നീസ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: KUTA Sarvar Remembrance and Teacher's Day Celebration


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !