കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ്; ടെണ്ടറായി - പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

0


കുറ്റിപ്പുറം
: കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ടെണ്ടറായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.

മലപ്പുറം - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും കോട്ടക്കൽ  മണ്ഡലത്തിലെ പ്രധാനപ്പെട്ട പദ്ധതിയുമായ കുറ്റിപ്പുറം കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്കാണ് 107 കോടി രൂപയുടെ  ടെണ്ടറായത്. 
എഗ്രിമെന്റ് നടപടികൾ പൂർത്തിയാകുന്നതോടെ പദ്ധതി ആരംഭിക്കാനാകും. പദ്ധതിയുടെ പ്രാരംഭ ഘട്ടമായ മണ്ണ് പരിശോധന അടക്കമുളള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കേണ്ട പദ്ധതികളിൽ ഉൾപ്പെടുത്തി സർക്കാറിന് സമർപ്പിച്ചത് പ്രകാരം2017-2018 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 75 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിരുന്നു . പിന്നീട്
പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി ആർ ) സർക്കാറിന് സമർപ്പിച്ചതോടെ 100 കോടി രൂപയായി ഉർത്തുകയും ചെയ്തു. പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിക്കുന്നതിനും സാങ്കേതിക നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമായി കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ തൊട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിരന്തരമായ ഇടപെടലുകൾ നടത്തിയിരുന്നു.

ഈ സർക്കാർ വന്നതോടെ 2021 ഓഗസ്റ്റ് 4 ന് സ്പീക്കറുടെ ചേംബറിൽ അന്ന് സ്പീക്കറായിരുന്ന എം.ബി രാജേഷ് ,ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ,
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരുടെ
 സാന്നിധ്യത്തിൽ കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി കിഫ്ബി അധികൃതരുടെ യോഗം ചേർന്നിരുന്നു.

തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന കിഫ് ബി ബോർഡ് യോഗത്തിൽ 125 കോടി രൂപയാക്കി ഉയർത്തി പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നു.

 കുറ്റിപ്പുറം - കാങ്കക്കടവ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലക്കാട് - മലപ്പുറം ജില്ലകളെ റോഡ് മാർഗ്ഗം എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനും പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏറെ സഹായകരമാകുന്നതാണ്. നിലവിൽ മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയിലെ ജലസംഭരണത്തിനായി പ്രധാനമായും ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് മാത്രമാണുള്ളത്.
പദ്ധതി ഉടനെ യാഥാർത്ഥ്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.
Content Highlights: Kuttipuram Kankakadav Regulator Cum Bridge; Tender - Prof. Abid Hussain Thangal MLA
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !