കുറ്റിപ്പുറം ടൗണിൽ വൺ വേ റോഡിന് സമീപം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ എസ്.ഐ ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം ചെല്ലൂർ വെളുത്ത പറമ്പിൽ വീട്ടിൽ മോഹനനാണ് (39 വയസ്സ്) അറസ്റ്റിലായത്..
ഇയാളിൽ നിന്ന് 600 ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്.
സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്നവർ വൈകുന്നേരങ്ങളിൽ കുറ്റിപ്പുറം ടൗണിൻ്റെ പല ഭാഗങ്ങളിലും എത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന . പൊലീസ് എക്സൈസ് വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടത്തുന്ന മയക്കുമരുന്നിനെതിരായ "യോദ്ധാവ് " പദ്ധതിയുടെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനനടന്നത്.സി.പി.ഒ മാരയ അജി ക്രിസ്റ്റി, സന്തോഷ് . ജോസ് പ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു
ലഹരി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി "യോദ്ധാവ് " പദ്ധതിയുടെ 9995 9 66666 എന്ന നമ്പരിൽ അറിയിക്കാമെന്ന് പോലീസ് അറിയിച്ചു. വിവരം നൽകുന്ന ആളുകളുടെ നമ്പരും മറ്റും സ്വകാര്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Marijuana Lobby Grips on Stings; The arrest continues
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !