പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ സിപിഎം ഓഫീസ് കെട്ടിടത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബാനർ. രാഹുലിന്‍റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചാണ് ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ കറുത്ത ബാനർ പ്രത്യക്ഷപ്പെട്ടത്.
പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഇതിനെതിരേ വിമർശനവുമായി നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
ബാനർ ഉയർത്തിയ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ സ്ത്രീകളടക്കം നിരവധിപ്പേർ കാത്തുനിൽക്കുന്നതിന്‍റെ ചിത്രം വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.
Content Highlights: "Kuzhimanthi is the best, not Porotta...': CP mocks Rahul Banner in M office
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !