പാലക്കാട്: ഇടിച്ചു വീഴ്ത്താൻ ശ്രമിച്ച സ്വകാര്യ ബസ് തടഞ്ഞു നിർത്തി യുവതി. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോയ രാജപ്രഭ ബസാണ് തടഞ്ഞത്. ബസ് ഓവർ ടേക്ക് ചെയ്യുന്നതിനിടെ ഇരു ചക്രവാഹനത്തിലുണ്ടായിരുന്ന സാന്ദ്ര എന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. ഒന്നരകിലോമീറ്ററോളം ബസിനെ പിന്തുടർന്നാണ് സാന്ദ്ര തന്റെ പ്രതിഷേധമറിയിച്ചത്. വണ്ടി തടഞ്ഞുനിർത്തി കാര്യങ്ങൾ പറയുമ്പോഴും ചെവിയിൽ ഹെഡ്സെറ്റ് തിരുകി ഡ്രൈവർ തന്നെ അവഗണിക്കുകയായിരുന്നെന്ന് സാന്ദ്ര പറയുന്നു. യാത്രക്കാരിൽ ചിലർ അനുകൂലിച്ചപ്പോൾ നിങ്ങളെന്താ ആണുങ്ങളെപ്പോലെ ഗുണ്ടായിസം കാണിക്കുന്നതെന്ന് ചോദ്യം ചെയ്തവരും ഉണ്ടെന്ന് സാന്ദ്ര പറയുന്നു.
Content Highlights: The private bus that tried to knock it down was stopped after one and a half kilometers; The young woman responded in the middle of the road


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !