രാജ്യത്ത് യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് വര്‍ധനവ്‌

0

യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്ത് റെക്കോർഡ് വർധനവാണ് യുപിഐ ഇടപാടുകളിൽ നടന്നിരിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോർഡ് വളർച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. (UPI transactions reach 657 crore in August)

ജൂലൈയിൽ 600 കോടി കടന്നിരുന്നു. ആറ് വർഷം മുൻപ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വർധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകൾ ഓഗസ്റ്റ് മാസത്തിൽ 75 ശതമാനം വളർച്ചയും നേടി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകൾ നടത്തുക എന്ന നിലയിലേക്ക് വളർച്ചയെത്തിക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം.

എല്ലാവരും ഇപ്പോൾ യുപിഐ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. വളരെ ചെറിയ തുക മുതൽ വലിയ തുക വരെ കൈമാറാൻ സാധിക്കും എന്നതാണ് യുപിഐ ഇടപാടുകൾ സ്വീകാര്യത കൂടാൻ കാരണമായി പറയുന്നത്. മാത്രവുമല്ല കടകളിലും മറ്റും ഏത് പ്ലാറ്റ്ഫോം ഉപയോഗിച്ചും ഇടപാടുകൾ നടത്താൻ സാധിക്കുന്ന വിധത്തിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചതും കൂടുതൽ ഇടപാടുകൾ യുപിഐ ഉപയോഗിച്ച് നടത്താൻ ആളുകളെ ആകർഷിച്ചു. 2021 ഓഗസ്റ്റില്‍ 235 ബാങ്കുകളാണ് യുപിഐ പ്ലാറ്റ്‌ഫോമിലൂടെ സേവനം നല്‍കിയിരുന്നതെങ്കില്‍ 2022 ഓഗസ്റ്റില്‍ അത് 338 ബാങ്കുകളായി വര്‍ധിച്ചു. ഇടപാടുകളുടെ മൂല്യത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
Content Highlights: Record increase in UPI transactions in the country
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !