ദുബായ് : ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. ഫൈനൽ പ്രതീക്ഷ നഷ്ടമായ ഇന്ത്യ ഇതോടെ ടൂർണമെന്റിൽ ഔദ്യോഗികമായി പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഫ്ഗാനെതിരെ 213 റൺസ് വിജയലക്ഷ്യമുയർത്തുകയായിരുന്നു. വിരാട് കോലിയുടെ സെഞ്ചുറി നേട്ടത്തിലാണ് ഇന്ത്യ അഫ്ഗാനെതിരെ വലിയ ലക്ഷ്യമുയർത്തിയത്. 213 വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ ഇന്നിങ് 111 ൽ അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ ബാറ്റർമാരെ നിലനിർത്താൻ ഇന്ത്യൻ ബോളർമാർ അനുവദിച്ചില്ല. സ്കോർ ബോർഡിൽ റൺസ് വീഴുന്നതിന് മുമ്പ് ഇന്ത്യ വിക്കറ്റ് വീഴ്ത്തി. അഫ്ഗാനിയ 64 റൺസെടുത്ത ഇബ്രാഹിം സദ്രാൻ അല്ലാതെ മറ്റൊരു തരവും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തില്ല. ഇന്ത്യക്കായി അഞ്ച് വിക്കറ്റും അർഷ്ദീപ് സിങ്ങ്, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. നാല് ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാർ ആകെ വിട്ട് കൊടുത്തത് നാല് റൺസ് മാത്രം.
കിങ് കോലി ഈസ് ബാക്ക്
വിരാട് കോലിക്ക് തന്റെ കരിയറിൽ 71-ാം സെഞ്ചുറി നേട്ടം. ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ടീമിന്റെ മുൻ നായകൻ നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ചുറി സ്വന്തമാക്കുന്നത്. 1021 ദിവസങ്ങൾക്ക് ശേഷമാണ് കോലി ഇന്റർനാഷ്ണൽ കരിയറിൽ ഒരു സെഞ്ചുറി നേടുന്നത്. 61 പന്തിലാണ് 122 റൺസെടുത്ത് പുറത്താകാതെ ഇന്ത്യൻ ഇന്നിങ്സിന്റെ നെടും തൂണാകുകയായിരുന്നു കോലി. കോലിയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 212 റൺസെടുത്തു.
ഏഷ്യ കപ്പ് ഫൈനൽ പ്രവേശന പ്രതീക്ഷ നഷ്ടമായ ഇന്ത്യയുടെ ടൂർണമെന്റിലെ അവസാനത്തെ മത്സരത്തിലാണ് കോലിയുടെ സെഞ്ചുറി നേട്ടം. ഇന്ത്യ നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലിനൊപ്പം ഓപ്പിണിങ്ങിന് ഇറങ്ങിയ കോലി 53 പന്ത് നേരിട്ടാണ് സെഞ്ചുറി നേടിയത്. 12 ഫോറും ആറ് സിക്റുകളും അടങ്ങിയ ഇന്നിങ്സാണ് കോലി അഫ്ഗാനെതിരെ നടത്തിയത്. കോലിയുടെ ആദ്യ അന്തരാഷ്ട്ര ടി20 സെഞ്ചുറി നേട്ടം കൂടിയാണിത്. കൂടാതെ ടി20യിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന് വ്യക്തിഗത സ്കോറും ഇപ്പോൾ കോലിക്കൊപ്പാണ്.
കെ.എൽ രാഹുലിനൊപ്പം 119 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കോലി സ്ഥാപിക്കുകയും ചെയ്തു. 62 റൺസെടുത്ത രാഹുൽ 12-ാം ഓവറിൽ പുറത്തായതിന് പിന്നാലെ ഇന്നിങ്സിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു കോലി. ഏറ്റവും അവസാനമായി 2019 നവംബറിലാണ് കോലി ഇന്ത്യക്കായി സെഞ്ചുറി നേടുന്നത്.
"രണ്ടര വർഷത്തിലേറെയായി, അനുഗ്രഹമായി തോന്നുന്നു. ഈ സെഞ്ചുറി എന്റെ ഭാര്യയ്ക്കും മകൾക്കും സമർപ്പിക്കുന്നു. എന്റെ പിന്നിലുള്ള എപ്പോഴുമുള്ള ഒരാൾ അനുഷ്കയാണ്. അത് എപ്പോഴും ഞാൻ അനുഗ്രഹമായി കരുതുന്നു" വിരാട് കോലി ഇന്ത്യയുടെ ഇന്നിങ്സിനെ ശേഷം പറഞ്ഞു. സെഞ്ചുറി നേട്ടത്തോടെ അന്തരാഷ്ട്ര കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ കോലി റിക്കി പോണ്ടിങ്ങിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. 100 ശധകങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്.
ടൂർണമെന്റിൽ ഫൈനലിൽ പ്രവേശിക്കാതെ പുറത്താകുന്ന ഇന്ത്യ സൂപ്പർ ഫോറിലെ ഏക വിജയമാണ് ഇന്ന് അഫ്ഗാനെതിരെ നേടിയിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പകരം രാഹുലാണ് ടീമിനെ നയിച്ചത്. പകരം ദിനേഷ് കാർത്തിക്ക് ടീമിൽ ഇടം നേടി. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം അക്സർ പട്ടേലിനെയും മൂന്നാമത്തെ പേസറായി ദീപക് ചഹറിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങിയത്. നാളെ നടക്കുന്ന സൂപ്പർ ഫോറിലെ അവസാന മത്സരമായ ശ്രീലങ്ക പാകിസ്ഥാൻ മത്സരത്തിന് ശേഷം സെപ്റ്റംബർ 11ന് ഫൈനലിൽ ഇതെ ടീം തന്നെ വീണ്ടും ഏറ്റുമുട്ടും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Six feet Kohli; India's comfortable victory over Afghanistan in the Asia Cup Super Four match



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !