എടയൂരിലും പരിസരങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി തുടരുകയാണ്. ഇതു മൂലം സ്കൂൾ വിദ്യാർത്ഥികളും മദ്രസ്സ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ഭീതി അകറ്റുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപെട്ടു.. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് എടയൂർ അക്ഷര സാംസ്കാരിക സമിതി നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം നിവേദനം സ്വീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.വേലായുധൻ, മെമ്പർ പി.ടി.അയ്യൂബ് എന്നിവരും സംബന്ധിച്ചു.
പഞ്ചായത്ത് അസി. സെക്രട്ടറി മിനി ജോസഫിനും നിവേദനം കൈമാറി.വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്നും, പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം നിവേദന സംഘത്തിന് ഉറപ്പ് നൽകി.
അക്ഷര സാംസ്കാരിക സമിതിക്ക് വേണ്ടി പ്രസിഡണ്ട് ബാബു എടയൂർ, സെക്രട്ടറി പ്രദീപ് കോട്ടീരി എന്നിവരാണ് നിവേദനം കൈമാറിയത്.
Content Highlights: Stray dog nuisance in Edayur too; Edayur Literary Culture Committee submitted a petition to take immediate action
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !