എം.എൽ.എ മാർ ഉപവാസ സമരത്തിലേക്ക്.. കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് അവഗണന അവസാനിപ്പിക്കണം; ഒക്ടോബർ 22 ന് മൂടാലിൽ ഉപവാസമിരിക്കും

0
എം.എൽ.എ മാർ ഉപവാസ സമരത്തിലേക്ക്..  കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് അവഗണന അവസാനിപ്പിക്കണം; ഒക്ടോബർ 22 ന് മൂടാലിൽ ഉപവാസമിരിക്കും
സർക്കാർ അവഗണനക്കെതിരെ എം എൽ എ മാർ ഉപവാസ സമരത്തിനൊരുങ്ങുന്നു..

ജനങ്ങളുടെ കാൽനട യാത്രപോലും അസാധ്യമായ നിലയിൽ നിർമ്മാണം തടസ്സപ്പെട്ട കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ സർക്കാർ തയ്യാറാവത്തതിൽ പ്രതിഷേധിച്ച് കോട്ടക്കൽ, തിരൂർ മണ്ഡലങ്ങളിലെ എം എൽ എ മാർ ഏകദിന ഉപവാസ സമരം നടത്തുന്നു. 

കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, തിരൂർ മണ്ഡലം എം എൽ എ കുറുക്കോളി മൊയ്തീൻ എന്നിവരാണ് ഉപവാസം നടത്തുക. എം എൽ എ മാർക്ക് ഐക്യദാർഢ്യവുമായി കുറ്റിപ്പുറം, ആതവനാട് പഞ്ചായത്തുകളിലെയും വളാഞ്ചേരി നഗരസഭയിലെയും UDF ജനപ്രതിനിധികളും ഉപവാസ സമരത്തിൽ പങ്കാളികളാവും. ഈ മാസം 22 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ മൂടാലിൽ ആയിരിക്കും ഉപവാസ എം എൽ എ മാരുടെ ഉപവാസം നടക്കുക.

ഉമ്മൻ‌ചാണ്ടി സർക്കാറിന്റെ അവസാന വർഷങ്ങളിലാണ് കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ ഏറ്റവും സങ്കീർണ്ണമായ പ്രവൃത്തികളായിരുന്നു ആ കാലത്ത് പൂർത്തിയാക്കിയത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയത് വഴി സംസ്ഥാന തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതായിരുന്നു കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്.

പിന്നീട് വന്ന ഇടതു സർക്കാരിന്റെ കാലത്ത് ആവശ്യമായ തുക അനുവദിക്കാതെയും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും സമയ ബന്ധിതമായി അനുവാദം നൽകാതെയും നിർമ്മാണ പ്രവർത്തികൾ നീണ്ടു പോവുകയായിരുന്നു.

ഒരു വർഷം കൊണ്ട് പൂർത്തിയാക്കും എന്ന് അന്നത്തെ മന്ത്രിയും, മൺസൂൺ തുടങ്ങും മുമ്പ് സഞ്ചാര യോഗ്യമാക്കും എന്ന് ഇപ്പോഴത്തെ മന്ത്രിയും നാട്ടുകാർക്ക് നൽകിയ വാഗ്ദാനം വെറും വാക്കുകളായി മാറി.

മഴ പെയ്താൽ ചളിയും വെയില് വന്നാൽ പൊടിയും കാരണം നാട്ടുകാർക്ക് കാൽനട പോലും അസാധ്യമായ അവസ്ഥയിലാണ് ഇപ്പോൾ ഈ ബൈപ്പാസ്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് മനുഷ്യരാണ് ഈ ബൈപ്പാസിലൂടെ ദുരിതങ്ങൾ സഹിച്ചു യാത്ര ചെയ്യാൻ വിധിക്കപ്പെട്ടിട്ടുള്ളത്. സർക്കാർ കാണിക്കുന്ന ഈ അവഗണന ഇനിയും നോക്കി നിൽക്കാൻ ആവില്ല.

ഈ സാഹചര്യത്തിലാണ് ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് UDF നേതൃത്വം നൽകുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി. സമരത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ബൈപ്പാസ് ഉൾകൊള്ളുന്ന രണ്ട് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് എം എൽ എ മാരുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരത്തിൽ എല്ലാവരുടെയും സജീവമായ സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കണമെന്ന് UDF നേതാക്കൾ അഭ്യർത്ഥിച്ചു.
സയ്യിദ് ലുഖ്മാൻ തങ്ങൾ, ടി കെ ആബിദലി, പറശ്ശേരി അസൈനാർ, സിദ്ദിഖ് പരപ്പാര, സലാം വളാഞ്ചേരി, കെ വി ഉണ്ണികൃഷ്‌ണൻ, ബഷീർ പാറക്കൽ, അഡ്വ. മുജീബ് കുളക്കാട്, ആബിദ് മുഞ്ഞക്കൽ, വി. കുഞ്ഞിമുഹമ്മദ്, ഖാലിദ് എം കെ, സുരേഷ് കക്കാട് എന്നിവർ സംബന്ധിച്ചു.
Content Highlights: MLAs to go on hunger strike.. Kanjipura- Mudal bypass should end neglect; On October 22nd there will be a fast in Mudal
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !