ഡല്‍ഹി: കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 48 ലക്ഷം രൂപ പിഴ ചുമത്തി. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്‌മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയില്‍ നല്‍കുന്ന സ്വര്‍ണ വായ്പകള്‍ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് നടപടി.
നബാര്‍ഡ് നടത്തിയ പരിശോധനയിലാണ് വീഴ്ചകള്‍ കണ്ടെത്തിയത്. സഹകരണ ബാങ്കുകള്‍ ഇതര സഹകരണ സംഘങ്ങളില്‍ ഓഹരി കൈവശം വയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളില്‍ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആര്‍ബിഐ ചൂണ്ടിക്കാട്ടി.
ബുള്ളറ്റ് തിരിച്ചടവ് രീതിയില്‍ അനുവദിക്കാവുന്ന സ്വര്‍ണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ആര്‍ബിഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണ് പിഴ ചുമത്തിയത്.
Content Highlights: failure to comply with conditions; RBI has imposed a penalty of Rs 48 lakh on Kerala Bank
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !