തിരൂർ: നിറമരുതൂർ കാളാട് സുഹൃത്തുക്കളുമൊത്ത് കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കാളാട് പാലപ്പറമ്പിൽ ഷരീഫ് എന്ന സലാമിന്റെ മകൻ മുഹമ്മദ് ഹഷ്മിൻ (12 ), വെള്ളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്‌ലാൻ (11) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുളിക്കുന്നതിനിടെ കനാലിലെ ആഴത്തിൽ ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ ഇരുവരെയും കരയ്ക്കെത്തിച്ച് തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മങ്ങാട് ഗവ. ഹൈസ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹഷ്മിൻ. മാതാവ് : ആമിന. സഹോദരങ്ങൾ: അജ്മൽ (ഗൾഫ് ), അൻഫാസ്.
കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആറാംക്ളാസ് വിദ്യാർത്ഥിയാണ് അജ്‌ലാൻ സിദ്ദിഖ്. മാതാവ് : സാബിറ. സഹോദരൻ : സിയാൻ സിദ്ദിഖ്.
Content Highlights: Two students drowned while taking a bath in the canal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !