വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്റെ വേഗം 97.2, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി

0

പാലക്കാട്: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയെന്നും മന്ത്രി പറഞ്ഞു. യാത്രയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പിനെ മുന്‍ കൂട്ടി അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതിമ വേഗതയില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍റിന് സമീപത്ത് വച്ച്‌ കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നിലിടിച്ചത്. ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോര്‍ വെഹിക്കിള്‍ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.

വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജന്‍


പാലക്കാട് അപകടവുമായി ബന്ധപ്പെട്ട് കൃത്യമായ ഏകോപനം നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

മന്ത്രിതല ഏകോപനം പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച്‌ മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്ണനും നിര്‍വഹിച്ച്‌ വരികയാണ്. ജില്ലാകളക്ടര്‍മാരെ ഏകോപിപ്പിച്ച്‌ തിരുവനന്തപുരത്ത് നിന്ന് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ ക‍ഴിയുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

വടക്കഞ്ചേരി ബസ് അപകടത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ കൈമാറാന്‍ ശ്രദ്ധിക്കണം.
Content Highlights: Vadakancheri accident: The speed of the tourist bus was 97.2, the minister said the cause of the accident was excessive speed
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !