മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനകള്‍ക്കെതിരെ ബസുടമകളുടെ സംഘടന രംഗത്ത്. ഉദ്യോഗസ്ഥര്‍ ബസുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.
ഡീസല്‍ വില വര്‍ദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസുടമകള്‍ വലിയ സാമ്ബത്തിക പ്രയാസം നേരിടുകയാണ്. അതിനിടയില്‍ പരിശോധനയുടെ പേരില്‍ ബസുകള്‍ തടഞ്ഞു നിര്‍ത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്നും ഫെഡറേഷന്‍ ആരോപിച്ചു.
സര്‍ക്കാര്‍ പറഞ്ഞ കമ്ബനികളുടെ സ്പീഡ് ഗവര്‍ണര്‍ വാങ്ങി ഫിറ്റ് ചെയ്തു കൊണ്ടാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തി വരുന്നത്. എന്നാല്‍ സ്പീഡ് ഗവര്‍ണറുകള്‍ വില്‍പന നടത്തി കോടികള്‍ തട്ടിയെടുത്ത കമ്ബനികള്‍ റിപ്പയര്‍ ചെയ്യാനുള്ള സര്‍വീസ് സെന്റര്‍ പോലും അവശേഷിപ്പിക്കാതെ കടകള്‍ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്.
ഒന്നരക്കോടി വാഹനങ്ങള്‍ ഉള്ള കേരളത്തില്‍ റോഡപകടങ്ങളുടെ കാരണക്കാര്‍ ഏഴായിരത്തോളം വരുന്ന സ്വകാര്യ ബസുകളാണെന്ന ഗതാഗത വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ വ്യക്തമാക്കി.
Content Highlights: Bus owners' association against the inspections conducted by the motor vehicle department
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !