ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം ആനുകൂല്യമാണെന്നും സുപ്രിംകോടതി. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ് എ സി ടിയില്‍ ആശ്രിതനിയമനം നല്‍കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.
ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ഫാക്ടില്‍ ജീവനക്കാരനായിരുന്ന പിതാവ് സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാല്‍ ആശ്രിത നിയമനം നല്‍കണം എന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 1995- ലാണ്ഫാക്ടില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരണപ്പെടുന്നത്.14 വര്‍ഷത്തിനുശേഷം പ്രായപൂര്‍ത്തിയായപ്പോഴാണ് മകള്‍ ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരന്‍ മരിക്കുമ്ബോള്‍ ഇദ്ദേഹത്തിന്‍്റെ ഭാര്യയ്ക്ക് സംസ്ഥാന ആരോഗ്യവകുപ്പില്‍ ജോലിയുണ്ടായിരുന്നു. ഭാര്യ ജോലിചെയ്യുന്നതിനാല്‍, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തില്‍ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌എസിടി ജോലി അപേക്ഷ തള്ളിയത്.
ഇതിനെതിരെയാണ് മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ആശ്രിത നിയമനത്തിനായുള്ള യുവതിയുടെ ഹര്‍ജി പരിഗണിക്കാന്‍ കമ്ബനിയോട് ഹൈക്കോടതി നിര്‍ദ്ദശിച്ചു. ഇതിനെതിരെ ഫാക്‌ട് സുപ്രിംകോടതിയെ സമീപിച്ചു. അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി ആശ്രിത നിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍്റേയും വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ചിന്‍്റേയും തീരുമാനത്തില്‍ പിഴവുണ്ടെന്ന് വിലയിരുത്തി.
ജീവിതമാര്‍ഗം അടഞ്ഞുപോയി പ്രതിസന്ധിയിലാവുന്ന കുടുംബത്തെ സഹായിക്കാന്‍ മനുഷ്യത്വപരമായ പരിഗണന നല്‍കിക്കൊണ്ടാണ് ആശ്രിതനിയമനം നടത്തുന്നതെന്നും അതൊരു അവകാശമായി കണക്കാനാകില്ലെന്നുമുള്ള നിര്‍ണായക നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി ഫാക്ടിന്റെ അപ്പീല്‍ ശരിവച്ചത്. ആശ്രിതനിയമനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്നു മറ്റു കേസുകളിലും ഏറെ നിര്‍ണായകമായിരിക്കും ഈ ഉത്തരവ്.
Content Highlights: Dependent appointment not right, only benefit: Supreme Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !