കുട്ടികളെ കൃതൃമായി നീരിക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കി ഗൂഗിള്‍. ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് ഒപ്പം ഓഫ് ലൈന്‍ സംരക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കമ്ബനി.
'ഫാമിലി ലിങ്ക് ആപ്പ്' മാതാപിതാക്കളെ മക്കളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം എന്നിവ നിയന്ത്രിക്കാനും ലൊക്കേഷന്‍ അറിയാനും സഹായിക്കും. പരസ്പരം ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ കൈയ്യില്‍ വയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കുട്ടികള്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ ശ്രമിക്കുന്നവയെ കുറിച്ച് നോട്ടിഫിക്കേഷന്‍ ലഭിക്കും.
നിലവില്‍ ഫാമിലി ലിങ്ക് ആപ്പിന് മൂന്നു ടാബുകളുണ്ട്. ഹൈലൈറ്റ്‌സ്, കണ്‍ട്രോള്‍സ്, ലൊക്കേഷന്‍ എന്നിവയാണ് ഈ മൂന്നെണ്ണം. 2017ല്‍ അവതരിപ്പിക്കുമ്ബോള്‍ ഈ ക്രമീകരണ രീതി ആപ്പിനുണ്ടായിരുന്നില്ല. ആപ്പ് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് ഹൈലൈറ്റ്‌സ്. എങ്ങനെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന വിവരവും ആപ്പ് വഴി ലഭ്യമാകും. ഗൂഗിളുമായി സഹകരിക്കുന്ന കോമണ്‍സെന്‍സ് മീഡിയ, കണക്‌ട്‌സെയ്ഫ്റ്റി, ഫാമിലി ഓണ്‍ലൈന്‍ സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ കമ്ബനികളുടെ സേവനവും ലഭ്യമാക്കും.
കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് കണ്‍ട്രോള്‍സ്. ഏതെല്ലാം തരം കണ്ടന്റുകള്‍ കുട്ടികള്‍ കാണണം എന്നതും ഇതുവഴി നിയന്ത്രിക്കാം. ഡാറ്റ നല്‍കണോ വേണ്ടയോ എന്നതും നിയന്ത്രിക്കാം. പൊതുവെയുള്ള സെറ്റിങ്‌സ് ഒരു ദിവസത്തേക്ക് ക്രമീകരിക്കാനായി 'ടുഡേ ഓണ്‍ലി' ഓപ്ഷനും ഉണ്ട്. കുട്ടി എവിടെയാണ് ഉള്ളതെന്ന് അറിയാനാണ് ലൊക്കേഷന്‍ ടാബ് ഉപയോഗിക്കുന്നത്.
ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ലൊക്കേഷനും പെട്ടെന്ന് കണ്ടെത്താനാകും. കുട്ടികളുടെ ഫോണില്‍ ബാറ്ററി എത്രയുണ്ട് എന്നതിന് പുറമെ അലര്‍ട്ടും സെറ്റ് ചെയ്യാം. കുട്ടികള്‍ക്കായി വാച്ച് ലിസ്റ്റും സൃഷ്ടിക്കാം.
Content Highlights: Google with 'Family Link' app to monitor kids effectively
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !